ഹിമാചൽ പ്രദേശിൽ സുവിശേഷപ്രവർത്തനം നടത്തിയതിന് പാസ്റ്റരെ അറസ്റ്റ് ചെയ്തു
ലാലാസ്: ഹിമാചൽ പ്രദേശിൽ സുവിശേഷപ്രവർത്തനം നടത്തിയതിന് പാസ്റ്റരെ അറസ്റ്റ് ചെയ്തു. ലാലാസ് ഗ്രാമത്തിൽ ജനങ്ങൾക്ക് ട്രാക്ടുകളും ബൈബിളുകളും വിതരണം ചെയ്ത് വരികയായിരുന്ന പാസ്റ്റർ ജോണിനെ ചിലരുടെ ആവശ്യപ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച പാസ്റ്റർ ജോണും മറ്റ് രണ്ട് സഹോദരന്മാരുമായി സുവിശേഷത്തിനായി ഇറങ്ങിയപ്പോൾ ഒരു സംഘം ആളുകൾ തടസ്സപ്പെടുത്തുകയും പണം നൽകി ആളുകളെ ക്രിസ്ത്യാനി ആകുന്നുവെന്നും ആക്രോശിക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ പോലീസ് മൂവരെ ചോദ്യം ചെയുകയും പാസ്റ്റരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തങ്ങൾ ലഘുലേഖകളും ബൈബിളുകളും നൽകിയെങ്കിലും ചിലർ നിരസിക്കുകയും ചെയ്തു. തങ്ങൾ നിർബന്ധിച്ചിട്ടില്ലെന്നും പാസ്റ്റർ പറഞ്ഞു.