TOP NEWS| ‘500, 2000 നോട്ടുകളില്‍ ഗാന്ധി വേണ്ട’; പ്രധാനമന്ത്രിക്ക് കത്തെഴുതി കോണ്‍ഗ്രസ് എംഎല്‍എ
ജയ്പൂര്‍: രാജ്യത്ത് ഉപയോഗിക്കുന്ന 2000, 500 നോട്ടുകളില്‍ മഹാത്മഗാന്ധിയുടെ ചിത്രം ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എ. ഇത് കാണിച്ച് എംഎല്‍എ ഭരത് സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി. 5,10,50,100 നോട്ടുകളില്‍ ഗാന്ധിയുടെ ചിത്രം നിലനിര്‍ത്തണം എന്നും ഭാരത് സിംഗ് ആവശ്യപ്പെടുന്നുണ്ട് കത്തില്‍.