TOP NEWS| ഈ രാജ്യത്ത് ആരും സുരക്ഷിതരല്ല; കർഷകരെ കൊന്നവരെ സർക്കാർ സംരക്ഷിക്കുന്നു: പ്രിയങ്ക ഗാന്ധി
യുപിയില്‍ കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും രക്ഷയില്ലെന്നും പ്രധാനമന്ത്രി കര്‍ഷകരെ തിരിഞ്ഞു നോക്കുന്നില്ലെന്നും പ്രയങ്ക ഗാന്ധി. വാരണസിയിലൈ കിസാന്‍ ന്യായ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക. ലഖിംപൂര്‍ കൂട്ടക്കൊലയില്‍ പ്രതിയായ മന്ത്രിയുടെ മകനെ സംരക്ഷിക്കുന്നത് സര്‍ക്കാറാണ്. കര്‍ഷകര്‍ക്കും സ്ത്രീകളും യുപിയില്‍ നേരിടുന്നത് കടുത്ത നീതി നിഷേധമാണെന്നും, ജയിലിലടച്ചാലും നീതിക്കായി പോരാടുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.