ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

0

ശ്രീനഗര്‍| ജമ്മു കശ്മീരിലെ പൂഞ്ചില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചു. ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ അടക്കം അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചതെന്ന് സൈന്യം അറിയിച്ചു. നുഴഞ്ഞക്കയറ്റ ശ്രമം തടയാനുള്ള നീക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. അതേസമയം അനന്ത്‌നാഗിലും ബന്ദിപോറയിലും നടന്ന മറ്റു രണ്ട് ഏറ്റുമുട്ടലുകളില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെ ആക്രമണപരമ്ബരകള്‍ക്ക് പിന്നാലെ തീവ്രവാദികളോട് അനുഭാവമുള്ള 700 പേരെ തടവിലാക്കിയെന്ന് പോലീസ് അറിയിച്ചു. കശ്മീര്‍ താഴ്വരയിലെ ആക്രമണ ശൃംഖല തകര്‍ക്കാനാണ് ഇവരെ തടവിലാക്കിയതെന്നാണ് പോലീസ് പറയുന്നത്.

You might also like