TOP NEWS| ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയാക്കും: പ്രധാനമന്ത്രി

0

ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഒരു ലക്ഷ്യം അതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡ് പുനസംഘടിപ്പിച്ച് രൂപീകരിച്ച ഏഴു കമ്പനികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു പ്രധാനമന്ത്രി. പുതിയ കമ്പനികള്‍ രാജ്യത്തെ പ്രതിരോധ മേഖലയുടെ മുഖച്ഛായ മാറ്റുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗവേഷണത്തിനും നവീകരണത്തിനുമാവും ഈ കമ്പനികള്‍ ഊന്നല്‍ നല്‍കുകയെന്ന് മോദി അറിയിച്ചു.

You might also like