തമിഴ്‌നാട്ടിൽ വിദ്യാർഥിയെ ക്രൂരമായി മർദിച്ച അധ്യാപകൻ അറസ്​റ്റിൽ

0

ചെന്നൈ: ക്ലാസ്​ മുറിയിൽ വിദ്യാർഥിയെ ക്രൂരമായി മർദിക്കുകയും ചവിട്ടുകയും ചെയ്ത അധ്യാപകൻ അറസ്​റ്റിൽ. ചിദംബരത്തിനടുത്ത ഗവ. നന്ദനാർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഫിസിക്​സ്​ അധ്യാപകനായ സുബ്രമണ്യം (45) ആണ് സംഭവത്തിൽ ​ അറസ്റ്റിലായത് .

പതിവായി ക്ലാസ്​ കട്ട്​ ചെയ്​തിരുന്ന​ പ്ലസ്​ടു വിദ്യാർഥിയെ മുട്ടുകുത്തി നിർത്തിച്ച്​ മുടിയിൽ പിടിച്ച്​ തുടർച്ചയായി ചൂരൽ ​ കൊണ്ട് ​ പലതവണ മർദ്ദിക്കുകയും കാലിൽ ചവിട്ടുകയും ചെയ്​തതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് നടപടി ​. അതെ സമയം ചില വിദ്യാർഥികളെ നിലത്തും ​ ഇരുത്തിയിരുന്നു.

ഒക്​ടോബർ 13നായിരുന്നു ദാരുണ ​ സംഭവം. ക്ലാസിലെ വിദ്യാർഥിയാണ്​ മൊബൈൽഫോണിൽ വിഡിയോ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്​. കോവിഡ്​ വ്യാപനം കണക്കിലെടുത്ത്​ താൽപര്യമുള്ള വിദ്യാർഥികൾ ക്ലാസുകളിൽ ഹാജരായാൽ മതിയെന്ന്​ സർക്കാർ ഉത്തരവ്​ നിലനിൽക്കവെയാണ്​ അധ്യാപക​ന്റെ ക്രൂരമായ ശിക്ഷാനടപടി.

You might also like