മതപരിവര്‍ത്തനം ആരോപിച്ച്‌ കര്‍ണാടകയില്‍ പെന്തക്കോസ്ത്‌ സഭ കയ്യേറി ബജ്‌രംഗ് ദളിന്റെ ഭജന

3

ബംഗളൂരു: മതപരിവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്നതായി ആരോപിച്ച് കര്‍ണാടകയിലെ ഹുബ്ബാലിയിലെ പെന്തക്കോസ്ത്‌ സഭ കയ്യേറി വലത് തീവ്രഹിന്ദു സംഘടനകളുടെ ഭജന. ഒക്ടോബര്‍ 17 ഞായറാഴ്ചയാണ് ബജ്രംഗ് ദളിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും പ്രവര്‍ത്തകര്‍ ആരാധനാലയത്തിൽ കയറി ഭജന നടത്തിയത്.

രാവിലെ 11 മണിയോടെ ഹുബ്ബാലിയിലെ ബൈരിദേവര്‍കോപ്പ പള്ളിയിലെത്തിയ പ്രവര്‍ത്തകര്‍ മൈക്കിലൂടെ ഭജനകളും പ്രാര്‍ത്ഥന ഗാനങ്ങളും പാടി. പിന്നാലെ പ്രാദേശിക ബിജെപി എംഎല്‍എ അരവിന്ദ് ബെല്ലാഡിന്റെ നേതൃത്വത്തില്‍ സഭാ പാസ്റ്റര്‍ സോമു അവരായെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ ഹൈവേ ഉപരോധിക്കുകയും ചെയ്തു.

ബജ്റംഗ് ദള്‍ സംസ്ഥാന കണ്‍വീനര്‍ രഘു സക്ലേഷ്പോര അവകാശപ്പെടുന്നത്‌ വിശ്വനാഥ് എന്ന വ്യക്തിയെ മതപരിവര്‍ത്തനത്തിനായി പള്ളിയിലെത്തിച്ചെന്നും ഇയാള്‍ പള്ളിയില്‍ നിന്ന് നേരെ പൊലീസ് സ്്‌റ്റേഷനിലെത്തി പരാതി നല്‍കിയെന്നുമാണ്‌. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പ്രവര്‍ത്തകര്‍ പള്ളിയിലെത്തി പ്രതിഷേധിച്ചതെന്നാണ് ബജ്‌രംഗ് ദളിന്റെ വിശദീകരണം. എന്നാൽ ഈ ആരോപണം തെറ്റാണെന്ന് സഭാ അധികാരികള്‍ പറഞ്ഞു.

പാസ്റ്റര്‍ സോമുവിനെയും അദ്ദേഹത്തിന്റെ അനുയായികളെയും നിസ്സാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പട്ടികജാതി -വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ ആക്രമണം, മതവികാരത്തെ വ്രണപ്പെടുത്താനുള്ള മനപൂര്‍വ്വവും ദുരുദ്ദേശപരവുമായ പ്രവര്‍ത്തനം എന്നീ വകുപ്പുകള്‍ ചുമത്തണമെന്നാവശ്യപ്പെട്ട് പാസ്റ്റര്‍ പൊലീസില്‍ പരാതിപെട്ടിട്ടുണ്ട്. പരാതി സ്ഥിരീകരിച്ച ഹുബ്ലി-ധദ്വാദ് പോലീസ് കമ്മീഷണര്‍ ലാബു റാം അന്വേഷണം പുരോഗമിക്കുകയാണെന്ന് പറഞ്ഞു.

 

[ssp-video id=”465109354826299″]

You might also like