13 വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാൻ സർക്കാർ നീക്കം

0

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള 13 വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണ നടപടികൾ നടപ്പ് സാമ്പത്തികവർഷം അവസാനത്തോടെ പൂർത്തിയാക്കും. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിലുള്ള ഈ വിമാനത്താവളങ്ങൾ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകും ഭാവിയിൽ പ്രവർത്തിക്കുക.

ലേലനടപടികളുമായി മുന്നോട്ടുപോകുന്നതിന്റെ ഭാഗമായി വിമാനത്താവളങ്ങളുടെ പട്ടിക വ്യോമയാന മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. 50 വർഷത്തേക്കായിരിക്കും സ്വകാര്യ നടത്തിപ്പുകാർക്ക് എയർപോർട്ടുകൾ കൈമാറുക. ഏഴ് ചെറിയ വിമാനത്താവളങ്ങളെ ആറ് വലിയ എയർപോർട്ടുകളുമായി ചേർത്താകും സ്വകാര്യ നിക്ഷേപം സ്വീകരിക്കുക. വാരണാസി, ഇൻഡോർ, ട്രിച്ചി, അമൃത്സർ, ഭൂവനേശ്വർ, റായ്പുർ, എന്നിവയോടൊപ്പമാകും ചെറിയ വിമാനത്താവളങ്ങളെ ഉൾപ്പെടുത്തുക.

You might also like