പെഗാസസ് ഫോണ്‍ ചോര്‍ത്തൽ ; സുപ്രീം കോടതി വിധി നാളെ
ന്യൂഡല്‍ഹി: ഇസ്രായേൽ ചാര സോഫ്റ്റ് വെയറായ ‘പെഗാസസ്’ ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ കോടതി മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീം കോടതി നാളെ വിധി പറയും .
പെഗാസസ് ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരെ നിരീക്ഷിച്ചെന്ന അന്വേഷണാത്മക റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഹര്‍ജികള്‍ കോടതിയിലെത്തിയത് . ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിക്കുക.