കോവിഡ്​ വ്യാപനം; ചൈനയുടെ വിവിധ പ്രവിശ്യകളിൽ വീണ്ടും ലോക്​ഡൗൺ

0

ബെയ്​ജിങ്​: കോവിഡ്​ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചൈനയുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും ലോക്​ഡൗൺ. വടക്കൻ ചൈനയിലെ അതിർത്തി പ്രദേശമായ ഇന്നർ മംഗോളിയ സ്വയം ഭരണ പ്രദേശത്താണ്​ ലോക്​ഡൗൺ പ്രഖ്യാപിച്ചതെന്ന്​ ചൈനീസ്​ അധികൃതർ അറിയിച്ചു.

ഒരാഴ്ചയായി ഇവിടെ 150ൽ അധികം കേസുകൾ റിപ്പോർട്ട്​ ചെയ്​തതിന്​ പിന്നാലെയാണ്​ ലോക്​ഡൗൺ ഏർപ്പെടുത്താനുള്ള തീരുമാനം. 1.8ലക്ഷമാണ്​ ഇവിടത്തെ ജനസംഖ്യ.എജിൻ ബാനറിലെ 35,700 ഓളം പേരാണ്​ നിലവിൽ വീടുകളിൽ കഴിയുന്നത്​. എറൻ​ഹോട്ട്​ നഗരത്തിലും സമാന ഉത്തരവിറങ്ങി. ഉത്തരവ്​ ലംഘിക്കുന്നവർക്കെതിരെ സിവിൽ-ക്രിമിനൽ നടപടി ക്രമങ്ങൾ പ്രകാരം കേസെടുക്കാനാണ്​ നിർദേശം.
You might also like