അംഗണവാടി ജീവനക്കാര്‍ക്ക് സൂപ്പര്‍വൈസറാകാന്‍ 10 വര്‍ഷം പ്രവൃത്തിപരിചയം വേണോ?- സുപ്രീം കോടതി

0

ന്യൂഡൽഹി: അംഗണവാടികളിലെ ജീവനക്കാരിൽ സൂപ്രവൈസർമാരായി സ്ഥാനക്കയറ്റം ലഭിക്കാൻ പത്ത് വർഷത്തെ പ്രവൃത്തിപരിചയം അനിവാര്യമാണോ എന്ന് വ്യക്തമാക്കാൻ സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു. ജസ്റ്റിസ് അജയ് രസ്തോഗിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് സംസ്ഥാന സർക്കാരിനോട് നിലപാട് ആരാഞ്ഞത്.

സൂപ്പർവൈസർ തസ്തികയിലെ നാല്പത് ശതമാനം അംഗണവാടി ജീവനക്കാരിൽ നിന്നാണ് തിരഞ്ഞെടുക്കുന്നത്. പത്താം ക്ളാസ് പാസ്സായവർക്കും പത്ത് വർഷം അംഗണവാടികളിൽ ജോലിചെയ്തിട്ടുളളവർക്കുമാണ് ഇതിൽ 29 ശതമാനം സീറ്റുകൾ നീക്കിവെച്ചിരിക്കുന്നത്. ബാക്കിയുള്ള പതിനൊന്ന് ശതമാനം സീറ്റുകളിൽ ബിരുദധാരികളെ നിയമിക്കാം എന്നാണ് വ്യവസ്ഥ. ഈ പതിനൊന്ന് ശതമാനം സീറ്റുകളിൽ പ്രവേശനം ലഭിക്കാൻ അംഗണവാടികളിൽ പത്ത് വർഷത്തെ പ്രവൃത്തിപരിചയം നിർബ്ബന്ധമാണോ എന്ന കാര്യത്തിലാണ് സുപ്രീം കോടതി വ്യക്തത തേടിയത്.

You might also like