TOP NEWS| യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്ത് നാലാം സ്ഥാനത്ത്; പ്രതിസന്ധികൾ തളർത്താതെ കോഴിക്കോട് വിമാനത്താവളം

0

കരിപ്പൂർ • നിയന്ത്രണങ്ങൾക്കും നിരോധനങ്ങൾക്കുമിടയിലും കോഴിക്കോട് വിമാനത്താവളം യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്തെ മുൻനിര വിമാനത്താവളങ്ങളുടെ നിരയിൽ. സെപ്റ്റംബറിലെ കണക്കനുസരിച്ചു രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ നാലാം സ്ഥാനം കരിപ്പൂരിനുണ്ട്. കൊച്ചിയാണ് മൂന്നാമത്. ഡൽഹിയാണ് ഏറ്റവും കൂടുതൽ യാത്രക്കാരുള്ള വിമാനത്താവളം. ഡൽഹി (4.61 ലക്ഷം), മുംബൈ (2.35 ലക്ഷം), കൊച്ചി (1.94 ലക്ഷം), കോഴിക്കോട് (1.19 ലക്ഷം) എന്നിങ്ങനെയാണ് യാത്രക്കാരുടെ കണക്ക്.

You might also like