TOP NEWS|മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0

ചെന്നൈ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ കത്ത്. ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്. ജലനിരപ്പ് നിരന്തരമായി നിരീക്ഷിക്കുന്നുണ്ട്. കേരള അധികൃതരുമായി തുടര്‍ച്ചയായി ആശയവിനിമയം നടത്തുന്നു. അത് തുടരും. ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം ഉറപ്പാക്കുമെന്നും എം.കെ.സ്റ്റാലിന്‍ പറഞ്ഞു. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കി.

ഇതിനിടെ, മുല്ലപ്പെരിയാര്‍ അണക്കെട്ട് മറ്റന്നാള്‍ തുറക്കുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍. ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ വെളളിയാഴ്ച രാവിലെ ഏഴുമണിക്ക് തുറക്കുമെന്നാണ് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായെന്നും സര്‍ക്കാര്‍ സജ്ജമാണെന്നും മന്ത്രി ഫെയ്സ്ബുക് പോസ്റ്റില്‍ വ്യക്തമാക്കി. നിലവില്‍ 137.75 അടിയാണ് ജലനിരപ്പ്. സെക്കന്‍ഡില്‍ 3800 ഘന അടി വെളളം അണക്കെട്ടിലെക്ക് ഒഴുകി എത്തുമ്പോള്‍ 2300 ഘന അടി വെളളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.

You might also like