TOP NEWS| സംസ്ഥാനത്ത് ഇന്ന് 9445 പേർക്ക് കോവിഡ്; 6723 പേർക്ക് രോഗമുക്തി

0

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 9445 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1517, തിരുവനന്തപുരം 1284, കോഴിക്കോട് 961, തൃശൂർ 952, കോട്ടയം 840, കൊല്ലം 790, ഇടുക്കി 562, പത്തനംതിട്ട 464, മലപ്പുറം 441, കണ്ണൂർ 422, പാലക്കാട് 393, ആലപ്പുഴ 340, വയനാട് 333, കാസർകോട് 146 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 82,689 സാമ്പിളുകൾ പരിശോധിച്ചു. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാർഡുകളാണുള്ളത്.

You might also like