ശത്രു രാജ്യങ്ങളുടെ സാറ്റലൈറ്റുകൾ തകർക്കാൻ ചൈനയ്ക്ക് പുതിയ ‘ടെക് തന്ത്രം’
ചെറു സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ച് ശത്രു രാജ്യങ്ങളുടെ സാറ്റലൈറ്റുകളെ തകര്‍ക്കുന്ന സാറ്റലൈറ്റ് വേധ റോബോട്ടിക് ഉപകരണം നിര്‍മിച്ചുവെന്ന് ചൈനീസ് പ്രതിരോധ ഗവേഷകര്‍. സാറ്റലൈറ്റുകളെ ചെറു ഭാഗങ്ങളാക്കി നേരിട്ടുള്ള ആക്രമണത്തിലൂടെ തകര്‍ക്കുന്നതിന് പകരം ഈ ചൈനീസ് ആയുധം സ്‌ഫോടകവസ്തുക്കള്‍ സാറ്റലൈറ്റുകളില്‍ സ്ഥാപിച്ച് സമയബന്ധിതമായി നിയന്ത്രിത സ്‌ഫോടനമാണ് നടത്തുകയെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഹുനാന്‍ ഡിഫെന്‍സ് ഇന്‍ഡസ്ട്രി പോളിക്ലിനിക്കിലെ പ്രൊഫ. സണ്‍ സുന്‍സങ് പറയുന്നു.