കേരളത്തിലെ ന്യൂനപക്ഷ സ്കോളർഷിപ്പ് ; ഹൈകോടതി വിധിക്ക് സ്റ്റേയില്ല
ന്യൂഡൽഹി: കേരളത്തിലെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധി സ്റ്റേ ചെയ്യാതെ സുപ്രീം കോടതി . ഹൈക്കോടതി വിധിക്കെതിരെ കേരളം നൽകിയ അപ്പീൽ പരിഗണിച്ച സുപ്രീം കോടതി വിധി സ്റ്റേ ചെയ്യാൻ വിസമ്മതിച്ചു . അതേസമയം, കക്ഷികൾക്ക് നോട്ടീസ് അയക്കാൻ തീരുമാനിച്ചിട്ടുണ്ട്.