TOP NEWS| കേന്ദ്രതീരുമാനം ഇരുട്ടടിയായി, പിന്നാലെ പിൻവലിച്ചു; നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ ഐആർസിടിസി ഓഹരികൾ കരകയറുന്നു
ദില്ലി: കൺവീനിയൻസ് ഫീസിന്റെ (Convenience fee) പകുതി നൽകണമെന്ന കേന്ദ്രസർക്കാരിന്റെ (Central Government) തീരുമാനത്തെ തുടർന്ന് വൻ ഇടിവ് രേഖപ്പെടുത്തിയ ഐആർസിടിസി (IRCTC) ഓഹരികൾ കരകയറുന്നു. ഇന്ന് രാവിലെ 650.10 രൂപയിലേക്ക് വരെ താഴ്ന്ന ശേഷമാണ് ഓഹരി വില (share price) വീണ്ടുമുയർന്നത്. ഇന്നലെ 40 ശതമാനത്തോളം ഇടിഞ്ഞ ഓഹരി ഇന്ന് രാവിലെ വീണ്ടും ഇടിഞ്ഞു. ഇതിന് ശേഷമാണ് ഇന്ന് നിക്ഷേപകർക്ക് (investors) അൽപ്പമെങ്കിലും ആശ്വാസം നൽകി വില ഉയർന്നത്. ഇന്ന് വ്യാപാരം തുടങ്ങിയപ്പോൾ നേരിട്ട നഷ്ടത്തിൽ നിന്നും 906.60 ലേക്ക് ഒരു ഘട്ടത്തിൽ ഓഹരി വില ഉയർന്നിരുന്നു. വൈകീട്ട് 3.30 ന് 842.80 രൂപയാണ് ഓഹരിയുടെ വില.