ആപ്പിളിനെ വെല്ലാന്‍ മെറ്റ സ്മാര്‍ട്ട് വാച്ച്

0

ന്യൂയോര്‍ക്ക്: ആപ്പിളിനെ വെല്ലാന്‍ മെറ്റ പ്ലാറ്റ്‌ഫോം ഇന്‍ കോര്‍പറേറ്റ്‌സ് കമ്പനി സ്മാര്‍ട്ട് വാച്ച് അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഫ്രണ്ട് കാമറയുള്ള സ്മാര്‍ട്ട് വാച്ചിന്റെ ചിത്രത്തെ അടിസ്ഥാനമാക്കിയാണ് വാര്‍ത്ത. ഫേസ്ബുക്കിന്റെ ഐഫോണ്‍ ആപ്പുകളിലൊന്നില്‍ നിന്നാണ് ചിത്രം ലഭിച്ചതെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കര്‍വ്ഡ് എഡ്ജ് ഉള്ള സ്‌ക്രീനോടു കൂടിയ വാച്ചാണ് ചിത്രത്തിലുള്ളത്. സ്‌ക്രീനിന്റെ താഴെ മധ്യ ഭാഗത്തായി ഒരു കാമറയുമുണ്ട്. കമ്പനിയുടെ ആദ്യ വാച്ച് 2022 തുടക്കത്തില്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

You might also like