TOP NEWS| ഹീബ്രു ഭാഷയിൽ ‘മെറ്റ’ എന്നാൽ ‘മരണം’; ഫെയ്‌സ്ബുക്കിന്റെ പുതിയ പേരിനെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതികരണം
ഫേസ്ബുക്കിന്റെ പേര് മാറ്റുന്നു എന്ന വാര്‍ത്ത വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം പേര് മാറ്റം സംബന്ധിച്ച് ഫേസ്ബുക്ക് സ്ഥാപകനായ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഔദ്യോഗിക പ്രഖ്യാപനവും നടത്തിയിരുന്നു. ഫേസ്ബുക്ക് ‘മെറ്റ’ എന്ന് പേര് മാറ്റിയതിനെ സംബന്ധിച്ച് പല ഊഹാപോഹങ്ങളും പ്രചരിക്കുന്നുമുണ്ട്. അതേ സമയം പേര് മാറ്റത്തെ കുറിച്ച് അനിഷ്ടം നിറഞ്ഞ പ്രതികരണമാണ് ഇസ്രയേലില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. മെറ്റ എന്ന വാക്കിന് ‘മരണം’ എന്ന് അര്‍ത്ഥം വരുന്ന ഹീബ്രു വാക്കുമായി ശബ്ദ സാമ്യം ഉണ്ട് എന്നതാണ് അതിന് കാരണം.