TOP NEWS| ആപ്പിളിനെ പിന്നിലാക്കി മൈക്രോസോഫ്റ്റ് ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനി

0

ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മൈക്രോസോഫ്റ്റ്. ആപ്പിളിനെ പിന്നിലാക്കിയാണ് മൈക്രോസോഫ്റ്റ് മുന്നിലെത്തിയിരിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ ഇപ്പോഴത്തെ വിപണി മൂല്യം 2.49 ട്രില്ല്യൻ ഡോളറാണ്. ആപ്പിൾ കമ്പനിയുടെ ഇപ്പോഴത്തെ മൂല്യം 2.46 ട്രില്ല്യൻ ഡോളറുമാണ്. പ്രതീക്ഷിച്ചിരുന്നതിനേക്കാൾ 600 കോടി കുറഞ്ഞതാണ് ആപ്പിൾ ഇപ്പോൾ പിന്നോട് പോകാനുള്ള കാരണം. ആപ്പിൾ തന്നെ ഈ കാര്യം വ്യക്തമാക്കിയിരുന്നു. വാൾസ്ട്രീറ്റിന്റെ പ്രതീക്ഷകൾക്കൊപ്പം ഉയരാൻ സാധിക്കാത്തതാണ് ഇപ്പോൾ വന്ന നഷ്ടത്തിന് പിന്നിൽ. ഉപകരണങ്ങൾ നിർമ്മിക്കാൻ ആവശ്യമായ സാധനങ്ങളുടെ ലഭ്യതക്കുറവാണ് ഇപ്പോൾ ആപ്പിൾ നേരിടുന്ന പ്രധാന പ്രതിസന്ധി.

You might also like