TOP NEWS| നൈജീരിയയിൽ 40ഓളം ക്രൈസ്തവരെ സുവിശേഷവിരോധികൾ കൊന്നൊടുക്കി
അബൂജ: ക്രൈസ്തവരുടെ കുരുതിക്കളമായി മാറിയിരിക്കുന്ന നൈജീരിയയില്‍ ഫുലാനികളുടെ ആസൂത്രിത ആക്രമണത്തില്‍ സെപ്റ്റംബര്‍ മാസത്തില്‍ അതിദാരുണമായി കൊല്ലപ്പെട്ടത് 40 ക്രൈസ്തവര്‍. സെപ്റ്റംബറില്‍ നടന്ന ഈ പൈശാചിക കൂട്ടക്കൊലയെ കുറിച്ചുള്ള വാര്‍ത്ത ക്രൈസ്തവര്‍ക്കെതിരായ മതപീഡനങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ‘ഇന്റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍’ (ഐ.സി.സി) ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വര്‍ഷങ്ങളായി ഫുലാനി തീവ്രവാദികള്‍ ക്രൈസ്തവരെ ആക്രമിച്ച് കൊലപ്പെടുത്തുകയും അവരുടെ വീടുകള്‍ അഗ്നിക്കിരയാക്കുകയും കൃഷിയിടങ്ങള്‍ കൈയ്യടക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണെന്നു ഐ.സി.സിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഇതുമായി ബന്ധപ്പെട്ടു ഒരു വീഡിയോയും ‘ഇന്റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍’ പങ്കുവെച്ചിട്ടുണ്ട്. ക്രൈസ്തവര്‍ക്കെതിരായ കൂട്ടക്കൊലകള്‍ അവസാനിപ്പിക്കുവാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന ‘നുണ’ വര്‍ഷങ്ങളായി നൈജീരിയന്‍ സര്‍ക്കാര്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെന്ന്‍ ഐ.സി.സി പ്രസിഡന്റ് ജെഫ് കിങ്ങ് വീഡിയോയിലൂടെ ആരോപിച്ചു. ഇത് ഗോത്രവര്‍ഗ്ഗക്കാരും കൃഷിക്കാരും തമ്മിലുള്ള പോരാട്ടങ്ങളല്ലെന്നും ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന ആസൂത്രിതവും ഏകപക്ഷീയവുമായ കൂട്ടക്കൊലയാണെന്നും ജെഫ് കൂട്ടിച്ചേര്‍ത്തു