പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റിന് തപാൽവകുപ്പിന്റെ വാതിൽപടി സേവനം
തിരുവനന്തപുരം ∙ പെൻഷൻ വിതരണ ഏജൻസിയുടെ ഓഫിസിലെത്താതെ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നതിനു തപാൽ വകുപ്പിനു കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെ വാതിൽപടി സേവനം സജ്ജമായി. കേന്ദ്ര, സംസ്ഥാന, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ഉൾപ്പെടെ ഏതു പെൻഷൻകാർക്കും സേവനം പ്രയോജനപ്പെടുത്താം.