എംപിമാരുമായി തർക്കം; കുവൈത്ത് മന്ത്രിസഭ വീണ്ടും രാജിവച്ചു

0

കുവൈത്ത് സിറ്റി ∙  പാർലമെന്റ് അംഗങ്ങളുമായി നിലനിൽക്കുന്ന ഭിന്നതയ്ക്കു പരിഹാരം കാണുന്നതിനായി കുവൈത്ത് മന്ത്രിസഭ ഇക്കൊല്ലം രണ്ടാമതും രാജിവച്ചു. എംപിമാർക്കു കൂടുതൽ എതിർപ്പുള്ള മന്ത്രിമാരെ നീക്കി പുനഃസംഘടനയാണു ലക്ഷ്യം.

സമാന സാഹചര്യത്തിൽ ജനുവരിയിലും പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവച്ചിരുന്നു. തുടർന്ന്,  അദ്ദേഹത്തിന്റെ തന്നെ നേതൃത്വത്തിൽ മാർച്ചിലാണ് ഇപ്പോഴത്തെ മന്ത്രിസഭ നിലവിൽ വന്നത്.

സർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതികൾ പലതും എം‌പിമാരുടെ എതിർപ്പു മൂലം നടപ്പാക്കാനാകാതെ വന്നതോടെ,  അമീറിന്റെ നിർദേശപ്രകാരം ഇരുവിഭാഗവും ഒത്തുതീർപ്പു ചർച്ചകൾ ആരംഭിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണു രാജി.

You might also like