കോവാക്സീൻ ബൂസ്റ്റർ; രണ്ടാം ഡോസ് എടുത്ത് 6 മാസം കഴിഞ്ഞ് ആവാം
ന്യൂഡൽഹി ∙ കോവിഡിനെതിരെ ബൂസ്റ്റർ ഡോസിന് അനുയോജ്യമായ സമയം രണ്ടാം ഡോസ് സ്വീകരിച്ച് 6 മാസത്തിനുശേഷമെന്ന് കോവാക്സീൻ ഉൽപാദകരായ ഭാരത് ബയോടെക്കിന്റെ എംഡി കൃഷ്ണ എല്ല പറഞ്ഞു. ബൂസ്റ്റർ ഡോസ് മൂക്കിലൂടെ നൽകുന്നതും പരിഗണനയിലുണ്ട്.