രാജ്യത്ത് കോവിഡ് വാക്സിനേഷൻ 112.01 കോടി കടന്നു

0

ഡൽഹി; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 57,43,840 ഡോസ് വാക്സിനുകൾ നൽകിയതോടെ രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 112.01 കോടി (1,12,01,03,225) കടന്നു. 1,14,65,001 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്. രാജ്യത്തൊട്ടാകെ കൊവിഡ് പ്രതിരോധ കുത്തിവയ്പ് അതിവേഗത്തിൽ നൽകുന്നതിന് കേന്ദ്ര ഗവൺമെന്‍റ് പ്രതിജ്ഞാബദ്ധമാണെന്ന് അവർ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.എല്ലാവർക്കും കൊവിഡ്-19 പ്രതിരോധ കുത്തിവയ്പു നൽകുന്ന പുതിയ ഘട്ടത്തിന് രാജ്യത്ത് 2021 ജൂൺ 21-നാണ് തുടക്കമായത്. പ്രതിരോധ മരുന്നു കൂടുതൽ ലഭ്യമാക്കിയതും, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മരുന്നു ലഭ്യത മുൻകൂട്ടി അറിയാൻ കഴിഞ്ഞതും മികച്ച ആസൂത്രണത്തിനും വിതരണശൃംഖല സുതാര്യമാക്കുന്നതിനും സഹായിച്ചു.

You might also like