TOP NEWS| ബി.എസ്.എഫ് അധികാരപരിധി വിപുലീകരണം; എതിർത്ത് പ്രമേയം പാസാക്കി വെസ്റ്റ് ബംഗാൾ
ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബി.എസ്.എഫ്) അധികാരപരിധി കേന്ദ്രസർക്കാർ വിപുലീകരിച്ചതിനെ എതിർത്ത് വെസ്റ്റ് ബംഗാൾ നിയമസഭ പ്രമേയം പാസാക്കി. നേരത്തെ പഞ്ചാബും നടപടിക്കെതിരെ പ്രമേയം പാസാക്കിയിരുന്നു. വെസ്റ്റ് ബംഗാൾ, പഞ്ചാബ്, അസം സംസ്ഥാനങ്ങളിൽ അന്താരാഷ്ട്ര അതിർത്തിയിൽനിന്ന് 50 കിലോമീറ്റർ കൂടി കേന്ദ്രസർക്കാർ വർധിപ്പിച്ചിരുന്നു. ഇതിനെതിരെയുള്ള പ്രമേയത്തെ 112 എം.എൽ.എമാർ പിന്തുണച്ചു. 63 പേർ എതിർത്തു. ഈ സംസ്ഥാനങ്ങളിൽ നേരത്തെ ബി.എസ്.എഫ് അധികാര പരിധി 15 കിലോ മീറ്ററായിരുന്നു.