TOP NEWS| ഒമാൻ ദേശീയ ദിനം: പരേഡിന് സുൽത്താൻ നേതൃത്വം നൽകും
ഒമാന്റെ 51ാമത് ദേശീയ ദിനാഘോഷ ഭാഗമായി വ്യാഴാഴ്ച നടക്കുന്ന സൈനിക പരേഡിന് സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് നേതൃത്വം നൽകും. അൽ-മുതഫ ക്യാമ്പിലാണ് സൈനിക പരേഡ് നടക്കുക. സുൽത്താൻ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ സൈനിക പരേഡാണ് ഈ വർഷം നടക്കാൻ പോകുന്നത്. കോവിഡിന്റെ പിടിയിലമർന്നതിനാൽ കഴിഞ്ഞ വർഷത്തെ പരേഡ് ഒഴിവാക്കിയിരുന്നു.