TOP NEWS| ‘പ്രത്യാഘാതങ്ങളെ ഭയമില്ല, കര്‍ഷകര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിക്കൊണ്ടേയിരിക്കും’ : മേഘാലയ ഗവര്‍ണര്‍

0

എന്ത് പ്രത്യാഘാതമുണ്ടായാലും കർഷകർക്കു വേണ്ടി  ശബ്ദമുയർത്തിക്കൊണ്ടേയിരിക്കുമെന്ന് മേഘാലയ ഗവർണർ സത്യപാൽ മാലിക്. ഉത്തർപ്രദേശടക്കമുള്ള സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് വൻപരാജയം നേരിടേണ്ടി വന്നത് കർഷകപ്രക്ഷോപങ്ങൾ കാരണമാണെന്ന് സത്യപാൽ മാലിക് കൂട്ടിച്ചേർത്തു. ‘കേന്ദ്ര സർക്കാർ കർഷകരെ കേൾക്കാൻ തയ്യാറാവണം. ആവശ്യങ്ങൾ നേടിയെടുക്കാതെ അവർ വെറും കയ്യോടെ മടങ്ങുമെന്ന് കരുതരുത്’. സത്യപാൽ മാലിക് പറഞ്ഞു.

You might also like