ചത്തീസ് ഗഡ് ഇന്ത്യയിലെ മികച്ച ശുചിത്വ സംസ്ഥാനം
രാജ്യത്തെ ഏറ്റവും മികച്ച ശുചിത്വ സംസ്ഥാനത്തിനുള്ള ‘സ്വച്ച് സുർവേക്ഷൻ അവാർഡ് 2021’ ഛത്തീസ് ഗഡിന് ലഭിച്ചു . പുരസ്‌കാരം മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ഏറ്റുവാങ്ങി. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പുരസ്‌കരദാനം നിർവ്വഹിച്ചത് .അതെ സമയം ശുചിത്വ സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനം മഹാരാഷ്ട്രയ്ക്കാണ്. മധ്യപ്രദേശ് മൂന്നാം സ്ഥാനവും പങ്കിട്ടു.