ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം പ്രഖ്യാപിച്ചു

0

ഡൽഹി : ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി ഇൻഡോർ തെരഞ്ഞെടുക്കപ്പെട്ടു . ഇത് അഞ്ചാം തവണയാണ് ഇൻഡോർ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി തെരഞ്ഞെടുക്കപ്പെടുന്നത്.

കേന്ദ്രസർക്കാരിന്റെ വാർഷിക ശുചിത്വ സർവ്വെയിലാണ് ഇൻഡോർ പ്രഥമ സ്ഥാനം കൈവരിച്ചത് . സർവ്വെ ഫലം ഇന്നാണ് പ്രഖ്യാപിച്ചത്. സ്വച്ഛ സർവ്വെക്ഷൺ അവാർഡ് 2021 ന്റെ രണ്ടാം സ്ഥാനം ലഭിച്ചത് സൂറത്തിനും മൂന്നാം സ്ഥാനം വിജയവാഡയ്ക്കുമാണ്.

You might also like