കർഷകസമരം: തീരുമാനം 27ന്; ഡൽഹി അതിർത്തിയിലേക്ക് സ്ത്രീകളടക്കം കൂടുതൽ പേർ

0

ന്യൂഡൽഹി ∙ ഭാവി നീക്കങ്ങൾ ആലോചിക്കാൻ കർഷക സംഘടനകളുടെ വിപുല യോഗം 27നു ചേരും. അതുവരെ സമരം തുടരാനുള്ള സംയുക്ത കിസാൻ മോർച്ച കോർ കമ്മിറ്റി തീരുമാനം ജനറൽ ബോഡിയും അംഗീകരിച്ചു.

ആറു വിഷയങ്ങളിൽ ചർച്ച ആവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇ–മെയിൽ അയച്ചു. മിനിമം താങ്ങുവില നിയമത്തിലൂടെ ഉറപ്പാക്കുക, വൈദ്യുതി നിയമ ഭേദഗതി ബിൽ റദ്ദാക്കുക, ഡൽഹിയിൽ വായുമലിനീകരണം തടയുന്നതു സംബന്ധിച്ച നിയമത്തിൽ കർഷകരെ കുറ്റക്കാരാക്കുന്ന ഭാഗം ഒഴിവാക്കുക, കർഷക സമരവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെടുത്ത കേസുകൾ റദ്ദാക്കുക, ലഖിംപുർ ഖേരി കർഷക കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കി അറസ്റ്റു ചെയ്യുക, മരിച്ച എഴുനൂറിലേറെ കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഇക്കാര്യങ്ങളിൽ തീരുമാനമായാൽ സമരം നിർത്തുമെന്നും ഉറപ്പു നൽകി

You might also like