TOP NEWS| അമരാവതി ഇനി ആന്ധ്രയുടെ സ്ഥിരം തലസ്ഥാനം; ‘മൂന്ന് തലസ്ഥാന ബില്ല്’ റദ്ദാക്കി

0

ആന്ധ്രപ്രദേശിന് മൂന്ന് തലസ്ഥാനമെന്ന വിവാദ ബില്ല് വൈ.എസ് ജഗൻമോഹൻ റെഡ്ഡി സർക്കാർ റദ്ദാക്കി. ഇനി അമരാവതിയായിരിക്കും ആന്ധ്രയുടെ സ്ഥിരം തലസ്ഥാനം. വിശാഖപട്ടണം എക്‌സിക്യൂട്ടീവ്(ഭരണനിർവഹണ) തലസ്ഥാനമായും അമരാവതി ലെജിസ്ലേറ്റീവ്(നിയമനിർമാണ) തലസ്ഥാനമായും കർണൂൽ ജുഡീഷ്യൽ(നീതിന്യായ) തലസ്ഥാനമായും തിരിച്ചുള്ള എ.പി ഡീസെൻട്രലൈസേഷൻ ആൻഡ് ഇംക്ലൂസീവ് ഡെവലപ്‌മെന്റ് ബിൽ ആണ് ആന്ധ്ര സർക്കാർ പിൻവലിച്ചത്.

You might also like