15 ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ ഈ ഓട്ടോയില്‍ സൗജന്യ യാത്ര

0

ഒരുപാട് അത്ഭുതങ്ങള്‍ നിറഞ്ഞതാണ് ഈ ലോകം. അതുപോലെയാണ് ചില മനുഷ്യരും. ഒരു കാഴ്ചയില്‍ തന്നെ നമ്മെ അതിശയിപ്പിക്കും. നമ്മള്‍ ഒട്ടും പ്രതീക്ഷിക്കാത്ത ആളുകളായിരിക്കും അത്ഭുതങ്ങളുടെ ചെപ്പ് തുറക്കുന്നത്. പശ്ചിമബംഗാളിലെ ലിലുവയിലുള്ള റിക്ഷാഡ്രൈവറായ സുരഞ്ജന്‍ കര്‍മാക്കര്‍ യാത്രക്കാര്‍ക്ക് കൌതുകമായത് അദ്ദേഹത്തിന്‍റെ പൊതുവിജ്ഞാനത്തിലൂടെയാണ്. സങ്കലൻ സർക്കാർ എന്ന വ്യക്തിയാണ് സുരഞ്ജന്‍റെ കഥ ഫേസ്ബുക്കില്‍ പങ്കുവച്ചത്. 15 പൊതുവിജ്ഞാന ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ ഈ റിക്ഷ ഡ്രൈവർ യാത്രക്കൂലി ഈടാക്കില്ല എന്നതാണ് പ്രത്യേകത. കൃത്യമായ ഉത്തരം നല്‍കിയാല്‍ സുരഞ്ജന്‍റെ ഇ-റിക്ഷയില്‍ സൌജന്യമായി യാത്ര ചെയ്യാം. ആരാണ് പശ്ചിമബംഗാളിന്‍റെ ആദ്യ മുഖ്യമന്ത്രി? ജനഗണമന എഴുതിയതാര് എന്നിങ്ങനെ ഏത് മേഖലയില്‍ നിന്നു പോലും സുരഞ്ജനില്‍ നിന്നും ചോദ്യങ്ങള്‍ വരാം. ജീവിത പ്രാരാബ്ധങ്ങള്‍ നിമിത്തം ആറാം ക്ലാസില്‍ പഠനം നിര്‍ത്തിയതാണ് സുരഞ്ജന്‍. എങ്കിലും വിജ്ഞാനം നേടുന്നത് നിര്‍ത്തിയില്ല. ലിലുവാ ബുക്ക് ഫെയർ ഫൗണ്ടേഷനിലെ അംഗമായ കർമാക്കർ തന്‍റെ ഇ-റിക്ഷയില്‍ പ്രമുഖ വ്യക്തികളുടെ ചിത്രങ്ങള്‍ സൂക്ഷിക്കുന്നുണ്ട്.

You might also like