TOP NEWS| വാക്‌സിൻ സർട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രത്തിനെതിരെയുള്ള ഹരജി ഹൈകോടതി ഫയലിൽ സ്വീകരിച്ചു
കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കുന്നത് ചോദ്യം ചെയ്യുന്ന ഹരജി ഹൈകോടതി ഫയലിൽ സ്വീകരിച്ചു. പണം നൽകി സ്വകാര്യ ആശുപത്രിയിൽ നിന്ന് വാക്‌സിനെടുക്കുമ്പാൾ നൽകുന്ന സർട്ടിഫിക്കറ്റിലടക്കം ചിത്രം പതിക്കുന്നത് മൗലീകാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. കോട്ടയം കടുത്തുരുത്തി സ്വദേശി പീറ്റർ മ്യാലിപ്പറമ്പിൽ നൽകിയ ഹരജിയാണ് ജസ്റ്റിസ് എൻ. നഗരേഷ് പരിഗണിച്ചത്. ഹരജിയിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് നോട്ടീസയക്കാൻ ഉത്തരവായി. ഹരജി തീർപ്പാകും വരെ സർട്ടിഫിക്കറ്റിൽ പ്രധാന മന്ത്രിയുടെ ചിത്രം പതിക്കുന്നത് തടഞ്ഞ് ഉത്തരവിടണമെന്ന ഇടക്കാല ആവശ്യം അനുവദിച്ചില്ല.