TOP NEWS| ലോക ഹലാൽ ഉത്പന്ന വിപണിയിൽ കൂടുതൽ ഓഹരി ഇസ്‌ലാമേതര രാജ്യങ്ങൾക്കെന്ന് വേൾഡ് ഹലാൽ സമ്മിറ്റ് കൗൺസിൽ
ഏഴു ലക്ഷം കോടി കടന്ന ലോക ഹലാൽ ഉത്പന്ന വിപണിയിൽ കൂടുതൽ ഓഹരി ഇസ്‌ലാമേതര രാജ്യങ്ങൾക്കാണെന്ന് വേൾഡ് ഹലാൽ സമ്മിറ്റ് കൗൺസിൽ തലവൻ യൂനുസ് എറ്റെ. നൂറു ബില്യണിലധികം ഓഹരിയുള്ള തുർക്കിക്കും മറ്റു അറബ് രാജ്യങ്ങൾക്കും കുറച്ച് ഓഹരികളേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഹലാൽ ഭക്ഷണം, ഇസ്‌ലാമിക് ഫിനാൻസ്, ഹലാൽ ടൂറിസം, കൺസർവേറ്റീവ് ഫാഷൻ, ഹലാൽ കോസ്മാറ്റിക്‌സ് എന്നിവയടങ്ങുന്ന വിപണിയിലാണ് ഇസ്‌ലാമേതര വിശ്വാസികളുള്ള രാജ്യങ്ങൾ കൂടുതൽ നിക്ഷേപം നടത്തിയിരിക്കുന്നത്. ലോക ഹലാൽ വിപണി എട്ട് ലക്ഷം കോടിയിലെത്തുമെന്നും തുർക്കി 400 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്നും അദ്ദേഹം പറഞ്ഞു.