കൊവാക്സിന്റെ ഫലപ്രാപ്തി 50 ശതമാനം മാത്രമാണെന്ന് പുതിയ പഠനം

0

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിന്റെ ഫലപ്രാപ്തി 50 ശതമാനം മാത്രമാണെന്ന് പുതിയ പഠനം.ഡല്‍ഹിയില്‍ ഡെല്‍റ്റ വകഭേദം വ്യാപനം രൂക്ഷമായിരുന്ന സമയത്തായിരുന്നു പഠനം. ഡല്‍ഹി എയിംസിലെ 2,714 ജീവനക്കാരിലാണ് പഠനം നടത്തിയത്.

ഏപ്രില്‍ 15 നും മേയ് 15നും ഇടയില്‍ കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ അടക്കം വിവരങ്ങള്‍ ശേഖരിച്ച് നടത്തിയ പഠനമാണ് നിഗമനത്തിന് അടിസ്ഥാനം. അക്കാലത്ത് ഡെൽറ്റ വകഭേദത്തിന്റെ വ്യാപനവും രണ്ടാം തരംഗ സമയത്തെ വൈറസിന്റെ തീവ്ര വ്യാപനവുമാകാം വാക്സിന്റെ ഫലപ്രാപ്തി കുറയാൻ കാരണമെന്നും ഈ പഠനത്തിൽ സൂചിപ്പിക്കുന്നു.
You might also like