ഇന്ത്യയില്‍ 2024ഓടെ 6 ജി അവതരിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി
ഡല്‍ഹി: രാജ്യത്ത് 6ജി സാങ്കേതികവിദ്യ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര വാർത്താവിനിമയ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ്.2023 അവസാനത്തേക്കോ 2024 തുടക്കത്തിലോ രാജ്യത്ത് 6ജി അവതരിപ്പിക്കാനുള്ള പദ്ധതിയുണ്ടെന്നാണ് മന്ത്രി ഒരു ഓൺലൈൻ വെബിനാറിലൂടെ അറിയിച്ചത്. എഞ്ചിനീയർമാരും ശാസ്ത്രജ്ഞരും ഇതിനകം 6ജി സാങ്കേതികവിദ്യയിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യൻ എക്സ്പ്രസും ഫിനാൻഷ്യൽ എക്സ്പ്രസും ചേർന്നാണ് വെബിനാർ സംഘടിപ്പിക്കുന്നത്.