TOP NEWS| ഖത്തർ മുൻ സാംസ്‌കാരിക മന്ത്രി ഡോ ഹമദ് അൽ കുവാരിയുടെ പുസ്തകത്തിന്റെ മലയാള വിവർത്തനം 28ന് പ്രകാശനം ചെയ്യും

0

ഖത്തർ മുൻ സാംസ്‌കാരിക മന്ത്രിയും നിലവിൽ സഹമന്ത്രിയുമായ ഡോ ഹമദ് അൽ കുവാരിയുടെ വിഖ്യാത പുസ്തകത്തിന്റെ മലയാള വിവർത്തനം നവംബർ 28 ന് ദോഹയിൽ പ്രകാശനം ചെയ്യും. ‘അലാ ഖദ്രി അഹ്ലിൽ അസ്മ്’ എന്ന പുസ്തകമാണ് മലയാളത്തിലേക്ക് മൊഴിമാറ്റി ഇറക്കുന്നത്. ഒരു അറബ് നയതന്ത്രജ്ഞന്റെ സാംസ്‌കാരിക വിചാരങ്ങൾ എന്ന തലക്കെട്ടിൽ പ്രമുഖ പരിഭാഷകനും എഴുത്തുകാരനും ഖത്തറിൽ പ്രവാസിയുമായ ഹുസൈൻ കടന്നമണ്ണയാണ് പുസ്തകം പരിഭാഷപ്പെടുത്തിയത്. വരുന്ന 28 ന് ഞായറാഴ്ച്ച ഖത്തർ സാംസ്‌കാരിക മന്ത്രാലയത്തന് കീഴിലുള്ള കതാറ കൾച്ചറൽ വില്ലേജിൽ വെച്ച് പുസ്തകം പ്രകാശനം ചെയ്യും.

You might also like