TOP NEWS| സൗദിയിലെ അൽ ജൗഫ് പ്രവിശ്യയിൽ കൂടുതൽ നിർമാണ കമ്പനികൾ തുറക്കുന്നു
ജോർദാനിലേക്കും ഇറാഖിലേക്കും വേഗത്തിൽ പ്രവേശിക്കാവുന്ന മേഖലയാണ് സൗദിയിലെ അൽ ജൗഫ്. ഇവിടെ അടുത്ത വർഷം 200 മില്യൺ റിയാൽ നിക്ഷേപമുള്ള പദ്ധതികളാണ് ലക്ഷ്യം. സൗദി അതോറിറ്റി ഫോർ ഇൻഡസ്ട്രിയൽ സിറ്റിസ് ആൻഡ് ടെക്നോളജി സോണിന് കീഴിലാണിത് വരുന്നത്. അൽ-ജൗഫിലെ വ്യവസായങ്ങൾ പ്രാദേശികവൽക്കരിക്കുന്നതിന് 15 ദശലക്ഷം റിയാൽ മൂല്യമുള്ള നാല് നിക്ഷേപ കരാറുകൾ കഴിഞ്ഞ ദിവസം ഒപ്പു വെച്ചു. അൽ-ജൗഫിലെ സകാകയിൽ നടന്ന ഇൻവെസ്റ്റ്മെന്റ് ഓപ്പർച്യുണിറ്റീസ് ഫോറത്തിലായിരുന്നു ഇത്. അൽ-ജൗഫ് മുനിസിപ്പാലിറ്റിയും മോഡോണും തമ്മിലുള്ള ഏകോപനത്തിലാണ് ഫോറം നടന്നത്. മൂന്നു ദശലക്ഷം ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന അൽജൗഫ് നിരവധി വ്യാവസായിക മേഖലകളിലായി നിരവധി നിർമ്മാണ കമ്പനികളുടെ ആസ്ഥാനമായിരിക്കും. ഉൽപ്പാദനം വർധിപ്പിക്കുന്നതിനും ഇറക്കുമതിക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതി വഴിയാകുമെന്നാണ് പ്രതീക്ഷ.