TOP NEWS| 6.1 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത്തിലേക്ക് കുതിക്കാൻ ഐ എക്‌സ്; ആറുമാസത്തിനുള്ളിൽ ഇന്ത്യയിൽ മൂന്നു ഇലക്ട്രിക് വാഹനങ്ങൾ ഇറക്കുമെന്ന് ബി.എം.ഡബ്ല്യൂ

0

6.1 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത്തിലേക്ക് കുതിക്കാൻ ഐ എക്‌സടക്കം ആറുമാസത്തിനുള്ളിൽ ഇന്ത്യയിൽ മൂന്നു ഇലക്ട്രിക് വാഹനങ്ങൾ ഇറക്കുമെന്ന് ജർമൻ ആഡംബര വാഹനനിർമാതാക്കളായ ബി.എം.ഡബ്ല്യൂ. രാജ്യത്ത് ഇലക്ട്രിക് വാഹന രംഗത്ത് കമ്പനിയുടെ സാന്നിധ്യം ഉറപ്പിക്കാനും വാഹന വിപണി സജീവമാക്കാനുമാണ് നീക്കം. ഇലക്ട്രിക് എസ്‌യുവിയായ ബി.എം.ഡബ്ല്യൂ ഐ എക്‌സ് അടുത്ത മാസവും ഇലക്ട്രിക് മിനി ലക്ഷ്വറി ഹാച്ച്ബാക്ക് മൂന്നു മാസത്തിനുള്ളിലും പുറത്തിറക്കും. ആറു മാസത്തിനുള്ളിൽ ഇലക്ട്രിക് സെഡാനായ ബിഎംഡബ്ല്യൂ ഐഫോറും കളത്തിലിറക്കും. ഇതിൽ ഐഎക്‌സ് കമ്പനിയുടെ ഫ്‌ളാഗ്ഷിപ്പ് വാഹനമായിരിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഫ്രണ്ട് റിയർ ആക്‌സിലുകൾക്ക് രണ്ടു മോട്ടറുകളാണ് ഉണ്ടാകുക. 6.1 സെക്കൻഡിൽ 0-100 കിലോമീറ്റർ പെർ അവർ വേഗത്തിലേക്ക് കുതിക്കാനാകും. നാച്ചറൽ അല്ലെങ്കിൽ റിസൈക്കിൾ ചെയ്യാവുന്ന മെറ്റീരിയലുകൾ ഉപയോഗിച്ചാണ് ഈ വാഹനം നിർമിക്കുന്നത്. നൂറുശതമാനം ഗ്രീൻ ഇലക്ട്രിസിറ്റിയായിരിക്കും ഉത്പാദിപ്പിക്കുക- അധികൃതർ അറിയിച്ചു.

You might also like