TOP NEWS| കോവാക്‌സിൻ സ്വീകരിച്ചവർക്ക് കുവൈത്തിലേക്ക്പ്രവേശനം സാധ്യമാക്കാൻ ചർച്ച തുടരുന്നതായി ഇന്ത്യൻ അംബാസഡർ

0

കോവാക്‌സിൻ പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവർക്ക് പ്രവേശനം സാധ്യമാക്കുന്നതിനായി കുവൈത്ത് അധികൃതരുമായി ചർച്ച തുടരുന്നതായി കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്. കോവാക്‌സിൻ പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ച ഇന്ത്യക്കാർക്കായി എംബസി രജിസ്‌ട്രേഷൻ ഡ്രൈവ് ആരംഭിച്ചതായും അംബാസഡർ അറിയിച്ചു. ഇന്ത്യൻ എംബസ്സിയുടെ ഓപ്പൺ ഹൗസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവാക്‌സിൻ ലോകാരോഗ്യ സംഘടന അംഗീകരിച്ചത് കുവൈത്ത് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും അംബാസഡർ കൂട്ടിച്ചേർത്തു.

You might also like