TOP NEWS| ദോഹ അന്താരാഷ്ട്ര ഹോർട്ടികൾച്ചറൽ എക്‌സ്‌പോ 2023 ഒക്ടോബർ രണ്ട് മുതൽ

0

ദോഹ വേദിയാകുന്ന അന്താരാഷ്ട്ര എക്‌സ്‌പോ 2023 ഒക്ടോബർ രണ്ടിന് ആരംഭിക്കും. ആറ് മാസം നീണ്ടുനിൽക്കും. 2022 ഫുട്ബാൾ ലോകകപ്പ് കഴിഞ്ഞാൽ ഏറ്റവുമാദ്യം ഖത്തർ വേദിയാകുന്ന വലിയ ചടങ്ങാണ് ദോഹ ഇൻറർനാഷണൽ ഹോർട്ടികൾച്ചറൽ എക്‌സ്‌പോ. 2023 ഒക്ടോബർ രണ്ടിന് ദോഹ അൽബിദ പാർക്കിലാണ് എക്‌സ്‌പോയ്ക്ക് തുടക്കമാകുക. ആറ് മാസം നീണ്ടുനിൽക്കുന്ന എക്‌സ്‌പോയിൽ 80 രാജ്യങ്ങൾ പങ്കെടുക്കും. പശ്ചിമേഷ്യയും വടക്കെ ആഫ്രിക്കയും ഉൾപ്പെടുന്ന മെന മേഖലയിൽ നടക്കുന്ന ഇത്തരത്തിലുള്ള ആദ്യ എക്‌സിബിഷനാണിതെന്ന് സംഘാടകർ ദോഹയിൽ അറിയിച്ചു.

You might also like