TOP NEWS| രാജ്യത്തെ പിടിച്ചുകുലുക്കാൻ പൗരത്വ പ്രക്ഷോഭം 2.0 വരുന്നു; അസമിൽ പുതിയ നീക്കങ്ങൾ

0

കർഷകരുടെ കടുത്ത പ്രക്ഷോഭങ്ങൾക്കൊടുവിൽ വിവാദ കാർഷിക നിയമങ്ങൾ കേന്ദ്രം പിൻവലിച്ചതിനു പിറകെ പൗരത്വ ഭേദഗതി നിയമത്തി(സിഎഎ)നെതിരായ സമരവും പുനരാരംഭിക്കാൻ നീക്കം. അസമിലെ രാഷ്ട്രീയ പാർട്ടികളും സാമൂഹിക സംഘടനകളുമാണ് ഇടവേളയ്ക്കുശേഷം പൗരത്വസമരം കൂടുതൽ കരുത്തോടെ സജീവമാക്കാൻ ഒരുങ്ങുന്നത്. അസമിൽ രക്തസാക്ഷി ദിനമായി ആചരിക്കുന്ന ഡിസംബർ 10ന് സമരം പുനരാരംഭിക്കാനാണ് വിവിധ സംഘടനകൾ തീരുമാനിച്ചിരിക്കുന്നത്.

You might also like