സൗദിയിലെ അൽ ജൗഫ് പ്രവിശ്യയിൽ കൂടുതൽ നിർമാണ കമ്പനികൾ തുറക്കുന്നു
Home Gulf സൗദിയിലെ അൽ ജൗഫ് പ്രവിശ്യയിൽ കൂടുതൽ നിർമാണ കമ്പനികൾ തുറക്കുന്നു ജോർദാനിലേക്കും ഇറാഖിലേക്കും വേഗത്തിൽ പ്രവേശിക്കാവുന്ന മേഖലയാണ് സൗദിയിലെ അൽ ജൗഫ്. ഇവിടെ അടുത്ത വർഷം 200 മില്യൺ റിയാൽ നിക്ഷേപമുള്ള പദ്ധതികളാണ് ലക്ഷ്യം. Web Desk Updated: 25 Nov 2021 8:54 PM സൗദിയിലെ അൽ ജൗഫ് പ്രവിശ്യയിൽ കൂടുതൽ നിർമാണ കമ്പനികൾ തുറക്കുന്നു. മൂന്ന് ദശലക്ഷം ചതുരശ്ര മീറ്ററിലാണ് കൂടുതൽ ജോലികൾ ലഭ്യമാക്കുന്ന നിർമാണ കമ്പനികൾ വരിക. ജോർദാൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കുള്ള ചരക്കു നീക്കം കൂടി ലക്ഷ്യം വെച്ചാണിത്. ജോർദാനിലേക്കും ഇറാഖിലേക്കും വേഗത്തിൽ പ്രവേശിക്കാവുന്ന മേഖലയാണ് സൗദിയിലെ അൽ ജൗഫ്. ഇവിടെ അടുത്ത വർഷം 200 മില്യൺ റിയാൽ നിക്ഷേപമുള്ള പദ്ധതികളാണ് ലക്ഷ്യം. സൗദി അതോറിറ്റി ഫോർ ഇൻഡസ്ട്രിയൽ സിറ്റിസ് ആൻഡ് ടെക്നോളജി സോണിന് കീഴിലാണിത് വരുന്നത്. അൽ-ജൗഫിലെ വ്യവസായങ്ങൾ