TOP NEWS| ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഒമിക്രോൺ വകഭേദം ഓസ്ട്രേലിയയിലും സ്ഥിരീകരിച്ചു; ലോകം വീണ്ടും ആശങ്കയിൽ

0


സിഡ്നി: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡ് വൈറസിന്റെ വകഭേദം ഒമിക്രോൺ ഓസ്ട്രേലിയയിലും റിപ്പോർട്ട് ചെയ്തു. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്ന് പുതിയ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. തുടർന്ന് മറ്റ് രാജ്യങ്ങളെ പോലെ രോഗവ്യാപനം തടയാൻ ഓസ്ട്രേലിയയും യാത്രവിലക്കുകൾ ഏർപ്പെടുത്തി തുടങ്ങി

ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വേയിൽസിലെത്തിയ രണ്ട് യാത്രക്കാരിലാണ് പുതിയ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇന്നലെ നവംബർ 27ന് ശനിയാഴ്ച എത്തിയ ഇവരിൽ നടത്തിയ പരിശോധന കോവിഡ് ബാധ സ്ഥരീകരിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ ഒമിക്രോൺ വകഭേദം കണ്ടെത്തുകയായിരുന്നു.

You might also like