പെഗാസസ് ; രേഖകളും വിവരങ്ങളും കൈമാറാന്‍ ഹര്‍ജിക്കാര്‍ക്ക് സുപ്രീം കോടതി നിര്‍ദേശം
ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ ജോണ്‍ ബ്രിട്ടാസ് അടക്കമുള്ള ഹര്‍ജിക്കാര്‍ക്ക് നിര്‍ദേശം. സുപ്രീം കോടതി നിയമിച്ച സാങ്കേതിക സമിതിയാണ് സുപ്രധാന നിര്‍ദേശം നല്‍കിയത്. അതെ സമയം ചോര്‍ത്തപ്പെട്ട മൊബൈല്‍ ഫോണ്‍ ഉണ്ടെങ്കില്‍ അതും സാങ്കേതിക പരിശോധനയ്ക്ക് കൈമാറാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.