TOP NEWS||സൗദിയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിരീക്ഷിക്കാനും നടപടിയെടുക്കാനും പ്രത്യേക കമ്മിറ്റി വരുന്നു

0

സൗദിയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിരീക്ഷിക്കാനും നടപടിയെടുക്കാനും പ്രത്യേക കമ്മിറ്റി രൂപീകരിക്കുന്നു. മോശം പരാമർശങ്ങളും അവഹേളനങ്ങളും തെറ്റായ പരസ്യങ്ങളും വർധിക്കുന്ന സാഹചര്യത്തിലാണ് നീക്കം. മോശം കണ്ടന്റുകൾ സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. സൗദിയിൽ വിദേശികളും സ്വദേശികളുമായ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ സജീവമാണ്. ഇവരെ ഉപയോഗപ്പെടുത്തിയുള്ള വിവിധ പരിപാടികളും നടക്കാറുണ്ട്. ഇത്തരം കണ്ടന്റുകൾ നിരീക്ഷിച്ച് തെറ്റായ സന്ദേശം നൽകുന്നവർക്കെതിരെ നടപടിയെടുക്കാനാണ് തീരുമാനം.

You might also like