TOP NEWS| ഒമാനിൽ അടുത്ത വർഷം ജനുവരി മുതൽ ഇ-പെയ്‌മെൻറ് നിർബന്ധം

0

ഒമാനിൽ അടുത്ത വർഷം ജനുവരി ഒന്ന് മുതൽ എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും ഉപഭോക്താക്കൾക്ക് ഇലക്ട്രേണിക് പെയ്‌മെൻറ് നിർബന്ധമാക്കുന്നു. ഒമാൻ വിഷൻ 2040 പദ്ധതിയുടെ ഭാഗമായാണ് ഡിജിറ്റൽ ഇടപാടുകൾ വ്യാപകമാകുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടം എന്നനിലയിൽ വ്യവസായ മേഖല, കോംപ്ലക്‌സുകൾ, വാണിജ്യ കേന്ദ്രങ്ങൾ, ഗിഫ്റ്റ് മാർക്കറ്റുകൾ, ഭക്ഷ്യ വിൽപന, സ്വർണ്ണം വെള്ളി വിൽപന ശാലകൾ, റസ്റ്ററൻറുകൾ, കഫേകൾ, പഴം പച്ചക്കറി, ഇലക്ട്രേണിക് , കെട്ടിട നിർമാണ ഉൽപന്നങ്ങളുടെ വിൽപന, പുകയില ഉൽപനങ്ങൾ എന്നീ മേഖലകളിലാണ് ഇ-പെയ്‌മെൻറ് നടപ്പാക്കുക.

You might also like