ബിപിൻ റാവത്തിന് അന്തിമോപചാരം അർപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി M.K സ്റ്റാലിൻ

0



കുനൂർ: ബിപിൻ റാവത്തിന് അന്തിമോപചാരം അർപ്പിക്കാൻ തമിഴ്നാട് മുഖ്യമന്ത്രി M.K സ്റ്റാലിൻ വെളിങ്ടോണിൽ എത്തി.

രാജ്യത്തിന്റെ സൈനിക തലവൻ ബിപിൻ റാവത്ത് യാത്രയാകുകയാണ്. ഒരുപാട് ഊഷ്മള വ്യക്തിബന്ധങ്ങൾ സൂക്ഷിച്ചിരുന്ന അദ്ദേഹത്തെ ഒരുനോക്ക് കാണാൻ നിരവധി പേരാണ് വെല്ലിംഗ്ടണിൽ എത്തിയത്.

സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും സംസ്കാരം നാളെ ഡൽഹിയിൽ നടത്തും. മൃതദേഹങ്ങൾ ഇന്ന് ഡൽഹിയിലെത്തിക്കും. മറ്റു സൈനികരുടെ മൃതദേഹം വെല്ലിഗ്ടണ്‍ മദ്രാസ് റെജിമെന്‍റ് സെന്‍ററിലെ പൊതുദര്‍ശനത്തിനു ശേഷം സ്വദേശങ്ങളിലേക്ക് കൊണ്ടുപോകും.

ബിപിന്‍ റാവത്ത്, ഭാര്യ മധുലിക, ബ്രിഗേഡിയർ എൽ.എസ്.ലിഡ്ഡർ, ലഫ്. കേണൽ ഹർജിന്ദർ സിങ്, ഹവിൽദാർ സത്പാൽ, നായികുമാരായ ഗുർസേവക് സിങ്, ജിതേന്ദ്ര കുമാർ, ലാൻസ് നായികുമാരായ വിവേക് കുമാർ, ബി.സായ് തേജ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ടു.

You might also like