ബ്രിഗേഡിയർ ലിഡ്ഡർക്ക് വിട നൽകി രാജ്യം; ദില്ലി കന്റോൺമെന്റിൽ പുഷ്പചക്രം അർപ്പിച്ച് പ്രതിരോധമന്ത്രിയും സൈനിക മേധാവികളും
ദില്ലി: ഹെലികോപ്ടർ അപകടത്തിൽ മരിച്ച സുരക്ഷാ ഉപദേഷ്ടാവ് ബ്രിഗേഡിയർ ലിഡ്ഡർക്ക് വിട നൽകി രാജ്യം. സംസ്‌കാര ചടങ്ങുകൾ പൂർണ്ണ സൈനിക ബഹുമതികളോടെ പുരോഗമിക്കുന്നു. ഡൽഹി കന്റോൺമെന്റിലെ ബ്രാർ ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുന്നത്.
വിവിധ സെെനിക മേധാവിമാർ പുഷ്പചക്രം അർപ്പിച്ചു. കേന്ദ്രസർക്കാരിന്റെ വിവിധ വകുപ്പുകളുടെ തലവന്മാരും ഡൽഹി പോലീസ് വിഭാഗത്തിന്റെ മേധാവിമാരും ചടങ്ങിൽ ധീരസെെനികന് അന്ത്യാഭിവാദ്യം അർപ്പിച്ചു.